2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ അറുനൂറു കോടി എഴുപത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറയിച്ചു. തിരുവിതാകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനികർക്കും 368 കോലധാരികൾക്കും ധനസഹായം നൽകിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി നാളിതുവരെ 600.70 കോടി രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ
