കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ സിപിഎം ബിജെപി സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതിന് ബിജെപി സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. നൂറോളം പ്രവർത്തകർക്കെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്. സംഘർത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക്കുത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കം ഒഴിവാക്കാനായി പൊലീസ് ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് ബിജെപി സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
