മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി. കുട്ടികൾ പോയ സ്ഥലങ്ങളിൽ, സ്ഥാപനങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തും. പെൺകുട്ടികൾ മുടി മുറിച്ച മുംബൈ സി എസ് ടിയിലെ സലൂണിലെത്തിയും പൊലീസ് മൊഴിയെടുക്കും. കുട്ടികളെ തെറ്റായ തീരുമാനമെടുക്കാൻ മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോയെന്നും പൊലീസിന് സംശയമുണ്ട്. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത അക്ബർ റഹീമിന്റെ മുംബൈയിലെ ബന്ധങ്ങളും പൊലീസ് നേരിട്ടെത്തി അന്വേഷിക്കും.
താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി
