പാലക്കാട് ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ പരസ്പരം ആരോപണമുന്നയിച്ച് കോൺഗ്രസ്-സിപിഎം-ബിജെപി നേതാക്കൾ . നീല ബാഗിൽ രാഹുൽ മാങ്കൂട്ടത്തിൽ പണം കടത്തിയെന്ന് സിപിഎം ആരോപിച്ചു, നീല ട്രോളിയുമായി മറുപടിപറഞ്ഞു രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. പണം കടത്തിയെന്ന ആരോപണത്തിൽകോൺഗ്രസിനെതിരെ സിപിഎം ഉയർത്തുന്ന വാദങ്ങൾ നിരവധിയാണ്. നീല ട്രോളി ബാഗ് കള്ളപ്പണം ആവാൻ സാധ്യതയെന്നാണ് സിപിഎമ്മിൻ്റെ ആരോപണം.ബാഗ് ദുരൂഹമായി പല മുറികളിലേക്ക് എത്തി. എന്നാൽ വസ്ത്രം ആണെങ്കിൽ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി. രാഹുലും ഷാഫിയും അവിടെ താമസക്കാർ പോലുമല്ല, ഇരുവരും താമസിക്കാതെ കെപിഎം ഹോട്ടൽ എന്തിന് വസ്ത്രം കൈമാറാൻ തെരഞ്ഞെടുത്തു. അതും ബോഡ് മുറിയെന്നും സിപിഎം ചോദിക്കുന്നു.പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കെപിഎം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു.പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ടെന്നുമായിരുന്നു രാഹുലിന്റെ മറുപടി.