സ്ഥാനാർഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്ന് പി സരിൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ പ്രതിനിധിയാകാൻ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിൻ വ്യക്തമാക്കി.മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞ സരിൻ യുഡിഎഫ് സ്ഥാനാർഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.