പാലക്കാടും, ചേലക്കരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.പാലക്കാട് ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണം . രണ്ടു മണ്ഡലങ്ങളിലും എൽഡിഎഫിനു ജയിക്കാൻ കഴിയും. സരിൻ സ്വാതത്രൻ ആയി മത്സരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. നാളെ വൈകിട്ട് നാല് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താൻ സിപിഎം തീരുമാനിച്ചു.
പാലക്കാടും, ചേലക്കരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
