വയനാട്ടിലെ ഉരുൾപൊട്ടലിൽ ഡിഎൻഎ ഫലം പ്രസിദ്ധീകരിക്കുന്നത് നിർണായകമായേക്കും. മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകും എന്നാണ് സൂചന. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന കഴിഞ്ഞു. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം ഇനിയും വൈകും. സർക്കർ കണക്കിൽ ഇതുവരെ 231 ആണ് മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.
ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്ന് പ്രതീക്ഷ
