കർണ്ണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മൽപെ ഗംഗാവലി പുഴയിലിറങ്ങി. ആദ്യം പരിശോധിക്കുന്നത് പുഴയിൽ ഡീസൽ സാനിധ്യം കണ്ടെത്തിയ സ്ഥലത്തായിരിക്കും എന്നാണ് സൂചന. ഇന്ന് നാവിക സേനയും തെരച്ചിലിനായി ഇറങ്ങുമെന്ന് കാർവർ എസ്പിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും ഇന്ന് നടത്തുകയെന്നാണ് വിവരം.
ഈശ്വർ മൽപെ പുഴയിലിറങ്ങി
