ആൻഡമാനിലെ 21 ദ്വീപുകള്‍ ഇനി പരമവീരചക്ര പുരസ്കാരം നേടിയവരുടെ പേരുകളില്‍ അറിയപ്പെടും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാമകരണം നടത്തിയത്. കൊല്‍ക്കത്തയില്‍ ആര്‍എസ്എസും നേതാജി ജന്മവാര്ഷികാഘോഷം നടത്തി.പേരില്ലാതിരുന്ന ദ്വീപ് സമൂഹത്തിലെ 21 ദ്വീപുകള്‍ക്കാണ് പരമവീര ചക്ര പുരസ്കാരം നല്‍കിയവരുടെ പേര് നല്കി ആദരിച്ചത്. ഏറ്റവും വലിയ ദ്വീപിന് 1947 ല്‍ പാകിസ്ഥാൻ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാത്തിനും ഉപരി രാജ്യമെന്നതായിരുന്നു പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ ആദർശമെന്നും അത് അനശ്വരമാണെന്നും മോദി പറഞ്ഞു. നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.
ആൻഡമാനിലെ 21 ദ്വീപുകള്‍ ഇനി പരമവീരചക്ര പുരസ്കാരം നേടിയവരുടെ പേരുകളില്‍ അറിയപ്പെടും
