ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ ലാഹോറിൽ നടത്തിയ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇസ്ലാമാബാദിലെ അമേരിക്കൻ കോൺസുലേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് ആഹ്വാനത്തിന് പിന്നാലെയാണ് ഈ സംഭവം. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങി എന്നാണ് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ പാർട്ടി വിമർശിക്കുന്നത്. അതേസമയം ഗാസ വിഷയം ഉയർത്തി രാജ്യത്ത് രാഷ്ട്രീയ കലാപത്തിനാണ് ടിഎൽപി ശ്രമിക്കുന്നതെന്നാണ് പാക് ആഭ്യന്തരമന്ത്രി തലാൽ ചൗധരി കുറ്റപ്പെടുത്തി.
ലാഹോറിൽ ഗാസ അനുകൂല പ്രക്ഷോഭത്തിൽ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു
