Untitled design 2025 10 10T162220.463

നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെ പ്രതി ചേർക്കും. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിനെതിരെ  പരാമർശമുളളതിനാലാണ് പ്രേരണാക്കുറ്റം ചുമത്തുക. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുളളത്. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.  എന്നാൽ ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *