യേശുവിനെ 30 വെള്ളികാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് കുമാർ ചെയ്തതെന്നും, അഭിനവ യൂദാസാണ് ഗണേഷെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി. ഗണേഷിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തിൽ തിരുകികയറ്റിയതിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതുസമൂഹത്തിന് നാണക്കേടാണന്നും എൽ.ഡി.എഫിന്റെ ഗതികേടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു
ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് എൽഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നൽകിയതെന്ന് യൂത്ത് കോൺഗ്രസ്
