സിപിഎം ജനറൽ സെക്രട്ടറി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചുവെന്നും, മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത് കൊണ്ട് അതിൽ ഉറച്ചു നിൽക്കാനാവുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്നും, അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും, വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.
കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ
