മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ പൊലീസ് ഉദ്യോഗസ്ഥർ അനിൽകുമാറും സന്ദീപും യൂത്തുകോൺഗ്രസ് പ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിൽ. ക്രൈം ബ്രാഞ്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി. ഇനിയും കാണാൻ പൊലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മർദ്ദന ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്.
മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദ്ദന വീഡിയോ പുറത്തുവിട്ട് യൂത്ത് കോൺഗ്രസ്
