സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇളയ ദളപതി വിജയ് തനിക്ക് രാഷ്ട്രീയ പ്രവര്ത്തനം ഹോബിയല്ലെന്നും, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ പാര്ട്ടി മത്സരിക്കില്ലെന്നും വ്യക്തമാക്കി. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര് ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ദില്ലിയിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂര്ത്തിയാക്കിയത്.
തനിക്ക് രാഷ്ട്രീയ പ്രവര്ത്തനം ഹോബിയല്ലെന്ന് ഇളയ ദളപതി വിജയ്
