ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദത്തിലും ശ്രീകുമാരൻ തമ്പിയുടെ കേരളാ ഗാന വിവാദത്തിലും പങ്കില്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. താൻ തികഞ്ഞ നിസ്സംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചതും അതാണെന്നും സച്ചിതാനന്ദന്റെ ഫേസ് ബുക്ക് കുറിപ്പിലുണ്ട്.
കേരള ഗാന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കെ. സച്ചിദാനന്ദൻ
