എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചത് കൊന്നതിനേക്കാള് വലിയ ക്രൂരതയാണെന്നും പ്രശാന്തന് ഏത് സി.പി.എം നേതാവിന്റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവമുണ്ടായത് മുഖ്യമന്ത്രിയുടെ ജില്ലയിലായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിക്കാത്തത് വിസ്മയകരമാണെന്നും , കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചന കുറിപ്പ് പോലും നല്കിയില്ലല്ലോയെന്നും വി.ഡി സതീശൻ പറഞ്ഞു. ഗൂഢാലോചന നടത്തി വീഡിയോഗ്രാഫറുമായി എത്തി എ.ഡി.എമ്മിനെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന് സി.പി.എമ്മും കൂട്ടു നിന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വി ഡി സതീശൻ
