കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം മെസേജിങ് ആപ്പായ വാട്സ്ആപ്പ് നീക്കം ചെയ്തത് 75 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്ട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ ലംഘിച്ചതിനും ഉപയോക്താക്കളുടെ പരാതികളെ തുടര്‍ന്നുമാണ് അത്രയും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയാനാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ മാസത്തിനേക്കാള്‍ 224 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്തംബറില്‍ നിന്ന് ഏകദേശം 6 ശതമാനത്തിന്റെ പ്രതിമാസ വര്‍ദ്ധനവ്. പുതിയ ഐടി റൂള്‍സ് 2021 അനുസരിച്ച് രാജ്യത്ത് വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പ്രതിമാസ റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്നിനും ഒക്ടോബര്‍ 31 നും ഇടയില്‍, ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിക്കാതെ തന്നെ ഏകദേശം 19 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി കമ്പനി അറിയിച്ചു. ഒക്ടോബറില്‍ മൊത്തത്തില്‍ ഉപയോക്താക്കളില്‍ നിന്ന് 9,063 റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും വാട്ട്സ്ആപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, മൊബൈല്‍ ബാങ്കിങ് ട്രോജനുകളുടെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പ്രധാനമായും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെയാണ് മൊബൈല്‍ ബാങ്കിങ് ട്രോജനുകള്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്.
വാട്സ്ആപ്പ് നീക്കം ചെയ്തത് 75 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!
