തൃശൂരില്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. മരത്തംകോട് വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. എരുമപ്പെട്ടി, പന്നിത്തടം എന്നിവിടങ്ങളില്‍ കരിങ്കൊടി കാണിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.നവകേരള സദസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ നിരവധിയിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
തൃശൂരില്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
