പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. പുതിയ അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റര്‍ഫേസിലും ഈ മാറ്റങ്ങള്‍ വന്നേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ് ബാര്‍ താഴെ തന്നെ തുടരുകയും എന്നാല്‍ ഇതൊരു ഫ്ലോട്ടിങ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഗ്ലാസ് പോലുള്ള സുതാര്യമായ രൂപകല്‍പ്പന ഉപയോഗിച്ച് പശ്ചാത്തലത്തിലുള്ള ചാറ്റ് വാള്‍പേപ്പര്‍ ഭാഗികമായി പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈന്‍. കൂടാതെ, പുതിയ മെസേജിലേക്ക് പെട്ടെന്ന് പോകാനുള്ള ബട്ടണ്‍ പോലുള്ള നിയന്ത്രണങ്ങളും പുതുക്കിയ രൂപത്തില്‍ അവതരിപ്പിക്കുമെന്നും സൂചനകള്‍ ഉണ്ട്. നാവിഗേഷന്‍ ബാറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഭാഗികമായി സുതാര്യമായി മാറുകയും ചാറ്റ് ഉള്ളടക്കവും വാള്‍പേപ്പറും പിന്നില്‍ കാണാവുന്ന രീതിയിലും ആയിരിക്കും. വായനാസൗകര്യം നിലനിര്‍ത്താന്‍ ചെറിയ ബ്ലര്‍ അല്ലെങ്കില്‍ ഫേഡ് ഇഫക്റ്റുകള്‍ ചേര്‍ക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം, വോയിസ് നോട്ട് പ്ലെയര്‍ പോലുള്ള മറ്റ് ഘടകങ്ങളും ഇതേ ഡിസൈന്‍ ശൈലിയിലേക്ക് മാറ്റാനുള്ള ശ്രമമുണ്ട്.
പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈനുമായി വാട്സാപ്പ്
