2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മൊത്തം വരുമാനം 32% വര്‍ധനയോടെ 142.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 107.59 കോടി രൂപയായിരുന്നു. പുതുതായി ആരംഭിച്ച ചെന്നൈ പാര്‍ക്കിന്റെയും ‘ഐല്‍ ബൈ വണ്ടര്‍ല’എന്ന റിസോര്‍ട്ടിന്റെയും മികച്ച പ്രകടനമാണ് കമ്പനിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. എബിറ്റ മുന്‍വര്‍ഷത്തെ 30.54 കോടി രൂപയെ അപേക്ഷിച്ച് 64% വര്‍ധനയോടെ 50.01 കോടി രൂപയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 49% വര്‍ധിച്ച് 164.2 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ മാത്രം 8.79 ലക്ഷം പേര്‍ വണ്ടര്‍ല പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 32.19 ലക്ഷം സന്ദര്‍ശകരാണ് വണ്ടര്‍ലയുടെ വിവിധ പാര്‍ക്കുകളിലായി എത്തിയത്. റിസോര്‍ട്ട് മേഖലയില്‍ പാദവര്‍ഷത്തില്‍ 84% വളര്‍ച്ചയും സാമ്പത്തിക വര്‍ഷത്തില്‍ 55% വളര്‍ച്ചയും രേഖപ്പെടുത്തി.
റെക്കോഡ് നേട്ടവുമായി വണ്ടര്‍ല ഹോളിഡേയ്‌സ്
