സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ‘സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്’ എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനാണ് സച്ചിദാനന്ദൻ.
സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു
