വിഴിഞ്ഞത്ത് ബലപ്രയോഗം സാധിക്കില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും.ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ല. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ ശ്രമിക്കുമെന്നും സത്യവാങ്മൂലത്തിൽ പോലീസ് പറഞ്ഞു.
വിഴിഞ്ഞം സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് കോടതിയിൽ
