അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുൽഗാന്ധിയെന്ന് കോൺഗ്രസ് എംഎൽഎ പി സി വിഷ്ണുനാഥ്. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ മുതൽ കശ്മീരിൽ ഒമർ അബ്ദുള്ള വരെയുള്ള നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനോടൊപ്പം നടന്നു. എന്നാൽ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി തയ്യാറായതെന്നും വിഷ്ണു നാഥ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയെ അവഹേളിക്കുക മാത്രമാണ് സിപിഎം ചെയ്തത്. ബിജെപി പോലും പറയാൻ മറന്ന പേരാണ് രാഹുൽ ഗാന്ധിയെ പിണറായി വിളിച്ചത്. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുൽഗാന്ധിയെന്ന് പി സി വിഷ്ണുനാഥ്
