5 8

കയാല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന ‘സിന്‍ഗ’ എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മണി അമുതവന്‍ എഴുതിയ വരികള്‍ക്ക് മനോജ് ചിന്നസ്വാമി സംഗീതം പകര്‍ന്ന് സത്യ പ്രകാശ് ആലപിച്ച മുത്തേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ഈ ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. രുദ്രം സിനിമാസ്, എസ്. ആര്‍ ഫിലിംസ് എന്നീ ബാനറുകളില്‍ വേലായുധം രാജേന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാര്‍ രാജ് നിര്‍വ്വഹിച്ചിരിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *