ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ‘കാട്ടാളന്‍’ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ജോര്‍ജ് ഡി പീറ്റര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിദ്ദിഖ് എത്തുന്നത്. ബ്ലോക്ക്ബസ്റ്ററായി മാറിയ മാര്‍ക്കോയില്‍ സിദ്ദിഖ് അവതരിപ്പിച്ച അതേ കഥാപാത്രം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന കാട്ടാളന്‍ മെയ് 28നാണ് തിയറ്ററുകളിലെത്തുക. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം. ദുഷാര വിജയന്‍ ആണ് നായിക. പുഷ്പ, ജയിലര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനില്‍, കബീര്‍ദുഹാന്‍ സിങ്, പാര്‍ഥ് തിവാരി, ജഗദീഷ്, ഹനാന്‍ഷാ, ഹിപ്സ്റ്റര്‍ എന്നിവരുമുണ്ട്. കെച്ച കെംബാക്ഡിയുടെയും ടീമിന്റെയും നേതൃത്വത്തില്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ തായ്ലന്റില്‍ ഒരുക്കിയത്. കന്നഡ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി ആര്‍ ആണ്.
‘കാട്ടാളന്‍’ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടര്‍ പോസ്റ്റര്‍
