ടിപി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ജയിലിൽ പോലും അനർഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിനെ പ്രതികൾ ബ്ലാക്മെയ്ൽ ചെയ്യുകയാണെന്നും, ജയിൽ ഭക്ഷണത്തിന്റെ മെന്യു തീരുമാനിക്കുന്നത് പോലും അവരാണ്, ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് പ്രതികൾ ജയിലിൽ കഴിയുന്നതെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം പ്രതികളുടെ പരോൾ വിവരം ചോദിച്ച് അഞ്ച് മാസമായിട്ടും കെകെ രമക്ക് ആഭ്യന്തര വകുപ്പ് മറുപടി നൽകിയിട്ടില്ല. ഗവർണ്ണർക്ക് ഇന്ന് കെക രമ പരാതി നൽകും. ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകരുത് എന്ന് രമ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപി കേസ് പ്രതികൾക്ക് ജയിലിൽ പോലും അനർഹ പരിഗണന കിട്ടുന്നുവെന്ന് വിഡി സതീശൻ
