തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറില്‍ നിക്ഷേപത്തിനൊരുങ്ങി യു.എസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനം. വാര്‍ബര്‍ഗ് പിന്‍കസ് ആണ് കാന്‍ഡിയറിന്റെ 10 ശതമാനം ഓഹരികള്‍ വാങ്ങാനെത്തുന്നത്. 800-850 കോടി രൂപയ്ക്കാകും ഇടപാടെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ 2024 വരെ കല്യാണ്‍ ജുവലേഴ്സില്‍ നിക്ഷേപം ഉണ്ടായിരുന്ന ഇക്വിറ്റി കമ്പനിയാണ് വാര്‍ബര്‍ഗ്. കഴിഞ്ഞ 18 മാസത്തിനിടയ്ക്ക് 70 കാന്‍ഡിയര്‍ ഷോറൂമുകളാണ് തുറന്നത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 66 കോടി രൂപയാണ് കാര്‍ഡിയറില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 67 ശതമാനം വര്‍ധന. അതേസമയം, കൂടുതല്‍ ഷോറൂമുകള്‍ തുറന്നതുമൂലമുള്ള ചെലവ് കൂടിയത് നഷ്ടം 2 കോടി രൂപയില്‍ നിന്ന് 10 കോടിയായി വര്‍ധിക്കാന്‍ ഇടയാക്കി. വാര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കല്യാണ്‍ ജുവലേഴ്സിലെ 2.36 ശതമാനം ഓഹരികള്‍ വിറ്റത്. പ്രമോട്ടറായ ടി.എസ് കല്യാണരാമനാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. 2014ല്‍ 1,200 കോടി രൂപയും 2017ല്‍ 500 കോടി രൂപയും വാന്‍ബര്‍ഗ് കല്യാണ്‍ ജുവലേഴ്സില്‍ നിക്ഷേപിച്ചിരുന്നു.
കല്യാണ്‍ ജുവലേഴ്സില്‍ നിക്ഷേപവുമായി യു.എസ് കമ്പനി
