സ്വകാര്യത ലംഘനത്തില്‍ ഗൂഗ്ളിന് 425 മില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി. ട്രാക്കിങ് ഫീച്ചര്‍ ഓഫാക്കിയിട്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ച് സ്വകാര്യത ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന് ഫെഡറല്‍ ജൂറി ഉത്തരവിട്ടത്. ‘വെബ് ആന്‍ഡ് ആപ്പ് ആക്ടിവിറ്റി’ ക്രമീകരണവുമായി ബന്ധപ്പെട്ട സ്വകാര്യത സുരക്ഷ ഉണ്ടായിരുന്നിട്ടും എട്ട് വര്‍ഷമായി ഗൂഗ്ള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 2020 ജൂലൈയില്‍ ഫയല്‍ ചെയ്ത ക്ലാസ്-ആക്ഷന്‍ കേസിനെ ആസ്പദമാക്കിയാണ് സാന്‍ ഫ്രാന്‍സിസ്കോ കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 31 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. മൂന്ന് സ്വകാര്യതാ അവകാശവാദങ്ങളില്‍ രണ്ടെണ്ണത്തിലും ഗൂഗ്ളിന് ഉത്തരവാദിത്തമുണ്ടെന്ന് ജൂറി കോടതികള്‍ കണ്ടെത്തി. എന്നാല്‍ കമ്പനി ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതിനാല്‍ ശിക്ഷാ നടപടികളില്‍നിന്ന് കമ്പനിയെ ഒഴിവാക്കിയെന്നും കോടതി പറഞ്ഞു.
ഗൂഗ്ളിന് 425 മില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി
