മഹാകുംഭമേളയിൽ ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതേ സമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം രംഗത്തെത്തി.കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോഗിയും ചിന്തിക്കണമെന്നും ഗംഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും വാഗ്ദാനം പാലിച്ചില്ലെന്നും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെയും സർക്കാർ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഗംഗയുടെ ആഗ്രഹമെന്നും യുവാക്കൾ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഹാ കുംഭമേളയിൽ ഇതുവരെ 38.97 കോടി വിശ്വാസികള്‍ സ്നാനം നടത്തിയെന്ന് യുപി സർക്കാർ
