സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപ്പുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് പി സരിൻ ആവശ്യപ്പെട്ടു. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ടെന്നും ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് അതിനാൽ നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്നും സരിൻ ആരോപിച്ചു. 300 ഓളം പേരിൽ നിന്നാണ് പണം തട്ടിയതെന്നും സ്കൂട്ടർ കൊടുത്തത് 10 ൽ താഴെ പേർക്ക് മാത്രമാണ് അതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ ഇത് കൂടി വരണമെന്നും സരിൻ ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം നജീബ് തിരികെ കൊടുത്താലും എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന് തുല്യമാണെന്നും പി സരിന് കൂട്ടിച്ചേര്‍ത്തു.
നജീബ് കാന്തപുരം എംഎൽഎക്കെതിരെ പി സരിൻ
