ബോഡി ബിൽഡിംഗ്, സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായികഇനമായി അംഗീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോഡി ബിൽഡിംഗ് താരത്തിന്റെ അനധികൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയതെന്നും സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനമെന്നും നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പൊലിസിൽ ഇൻസ്പ്ടർ തസ്തിയിൽ നിയമനം നൽകിയതാണ് വിവാദമായത്.ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ്, കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസറ്റഡ് തസ്തിയിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
അനധകൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
