ഏറ്റവുമധികം പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണമാണ് ചിയ സീഡ്സ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇന്ഫ്ലമേഷന് കുറയ്ക്കാനും സഹായിക്കുന്നു. മിക്കവരും ചിയ സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനൊപ്പം ചേര്‍ത്ത് പ്രഭാതഭക്ഷണമായോ കഴിക്കുന്നവരാണ്. ഉദരാരോഗ്യമേകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ആരോഗ്യകരമായ ഈ വിത്ത്, ആരോഗ്യത്തിന് ദോഷകരമായും ഭവിക്കും. ചിയ സീഡ് കൂടിയ അളവില്‍ ദിവസവും കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചിയ സീഡില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുണ്ട്. ഇവ ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നു സംരക്ഷിക്കുകയും ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അള്‍സറേറ്റീവ് കോളൈറ്റിസ് ക്രോണ്‍സ് ഡിസീസ് തുടങ്ങിയ ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസുകള്‍ ഉള്ളവര്‍ ചിയ സീഡിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. ചിയ സീഡ് പൊതുവെ സുരക്ഷിതമാണ് എങ്കിലും അത് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടലുണ്ടാവാന് സാധ്യത കൂടുതലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആല്‍ഫാ ലിനോലെനിക് ആസിഡ്, ചിയ സീഡില്‍ ധാരാളമുണ്ട്. ഇവ പ്രോസ്റ്റേറ്റ് കാന്‍സറിലേക്കു നയിക്കും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് ചിയസീഡ് കഴിക്കുന്നത് മൂലം അലര്‍ജി ഉണ്ടാകും. ഗുരുതരമായ കേസുകളില്‍ ഭക്ഷണ അലര്‍ജി, അനാഫിലാക്സിസ് എന്ന ജീവനു തന്നെ അപകടമായേക്കാവുന്ന അവസ്ഥയ്ക്ക് കാരണമാകാം.
ചിയ സീഡ് കൂടിയ അളവില്‍ ദിവസവും കഴിക്കരുത്!
