2014 മുതൽ ഇതുവരെ രാജ്യത്ത്12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 21 വ്യാജ സർവകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജ ഡിഗ്രികൾ നൽകി വിദ്യാർത്ഥികളെ പറ്റിച്ച വ്യാജ സർവകലാശാലകൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ സമിതിയോടും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
