പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോഴുള്ള തമ്മിൽ തല്ലും അഴിമതിയിലും, മടുത്തിട്ടാണ് പത്മജ ബിജെപിയിലേക്ക് വരുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വം മാത്രമേ ഇന്ത്യയിലെ ജനങ്ങൾക്ക് ഉയർച്ച നൽകൂ എന്ന ബോധ്യം അവർക്കുണ്ട്. പത്മജയുമായുള്ള ചർച്ചയെക്കുറിച്ച് പറയേണ്ടത് താനല്ല, പറയാൻ ആഗ്രഹിക്കുന്നെങ്കിൽ പത്മജ വ്യക്തമാക്കട്ടെയെന്നും വി മുരളീധരൻ പറഞ്ഞു.
പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
