കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്കൃത വിസി ഡോ. എം വി നാരായണനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. സംസ്കൃത വിസിക്ക് പ്രശ്നമായത് സെർച്ച് കമ്മിറ്റിയിൽ ഒരു പേരു മാത്രം വന്നതാണ്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.
കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസിലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി
