ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെ എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാകെമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നും തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കിയിരിക്കുമെന്നും ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി
