കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിൽ വിവാദം. ബ്രാഹ്മണോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും വകുപ്പ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പറഞ്ഞത്. സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്നായിരുന്നു ആദിവാസി നേതാവ് സികെ ജാനുവിന്റെ പ്രതികരണം. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങൾ മനസിലായിട്ടില്ലെന്നും സികെ ജാനു വിമർശിച്ചു. ഏറ്റവും താഴെതട്ടിലുള്ള ആദിവാസികൾ ഉയർന്നു വന്ന് അവരുടെ ഉന്നമനത്തിന് വേണ്ടി അവർ പ്രവർത്തിച്ചാൽ വിഹിതം കിട്ടുന്നത് ഇല്ലാതായിപോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോ എന്നും ഏറ്റവും താഴെതട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി കെ ജാനു കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് സികെ ജാനു
