കടലില്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മൽസ്യത്തൊഴിലാളികള്‍. കൊല്ലം തീരക്കടലില്‍ മാത്രം മൂന്ന് മണല്‍ ബ്ലോക്കുകള്‍ ഖനനം ചെയ്യുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികള്‍. നിയമ പ്രകാരം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ പറയപ്പെടുന്ന പദ്ധതിപ്രദേശമെന്നും സ്റ്റേറ്റിനേയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളേയും വിശ്വാസത്തിലെടുക്കാതെ കടല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അപകടം പിടിച്ചതാണെന്നും സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന് ജോയിന്റ് സെക്രട്ടറി പ്രതികരിച്ചു. മത്സ്യസമ്പത്ത് നശിപ്പിച്ച് തീരദേശത്തെ പട്ടിണിയിലാക്കുന്ന തീരുമാനം ഉപേക്ഷിക്കും വരെ സമരം തുടരുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്.
കടലില്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മൽസ്യത്തൊഴിലാളികള്‍
