അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും കഴിഞ്ഞ ദിനങ്ങൾ ദുർഘടം നിറഞ്ഞതായിരുന്നെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ ഗുജറാത്ത് സർക്കാരിൻ്റെയും നല്ല പിന്തുണ കിട്ടിയെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കും.അതോടൊപ്പം ബ്ലാക്ക്ബോക്സിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഉന്നതതല സമിതി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
