ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന്. പോസ്റ്റ് മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീതയാണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത് എന്നാൽ വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയില്ല. ഇതേ തുടർന്ന് ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.
വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകം
