2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണെന്ന് മോദിയും, കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി
