Untitled design 20240712 164509 0000

നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് ഇന്ത്യക്കാർ ഉള്‍പ്പെടെ അറുപതിലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. ചിത്വാൻ ജില്ലയിലെ നാരായൺഘാട്ട് മുഗ്ലിംങ് റോഡിൽ പുലർച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. ആകെ 65 പേരാണ് രണ്ട് ബസിലായി ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിലേക്കുള്ള ബസിൽ 24 പേരും നേപ്പാൾ തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ബസിൽ 41 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *