Untitled design 59

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ ഇറാനും അമേരിക്കയും തമ്മിൽ നിർണ്ണായക ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ അഭൂതപൂർവമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കണമെന്നും ലെബനനെതിരായ ഇസ്രായേൽ ആക്രമണം നിർത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു.അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഭീഷണിയുമായി ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് ഇസ്ലാമാബാദിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *