സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗതമന്ത്രിക്ക് 20 പേഴ്ണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഗണേഷ്കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടർന്ന് മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.
ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് 20 പേഴ്ണൽ സ്റ്റാഫ് അംഗങ്ങൾ
