മലപ്പുറത്ത് സർക്കാർ സ്കൂൾ തവനൂർ കെ എം ജി വി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര് സര്ട്ടിഫിക്കേറ്റ് കാണാതായി. hscap.kerala.gov.in എന്ന വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. സ്കൂൾ പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തിരിക്കുന്നത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര് സര്ട്ടിഫിക്കേറ്റ് കാണാതായി
