കോളിവുഡില്‍ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന് വെട്രിമാരന് ഒരുക്കുന്ന ‘വിടുതലൈ പാര്‍ട്ട് 2’ന്റെ ട്രെയിലര്‍ റിലീസായി. അധ:സ്ഥിതര്‍ക്ക് വേണ്ടി പോരാടുന്ന നേതാവായി വിജയ് സേതുപതി തിളങ്ങുന്ന ചിത്രത്തില്‍ സൂര്യയും ഗംഭീര പ്രകടവുമായി ഒപ്പമുണ്ടാകുമെന്ന് ട്രെയിലര്‍ ഉറപ്പു നല്കുന്നു. കൂടാതെ മഞ്ജു വാര്യരുടെ ശക്തയായ സ്ത്രീ കഥാപാത്രമാകുമിതെന്നും സൂചനയുണ്ട്. ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര് എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ്.
‘വിടുതലൈ പാര്‍ട്ട് 2’വിന്റെ ട്രെയിലര്‍
