ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഞാന്‍ കണ്ടതാ സാറേ’. നവംബര്‍ 22 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്നു വരുണ്‍ ജി പണിക്കര്‍. കോമഡി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിള്‍, സുധീര്‍ കരമന, സാബുമോന്, അര്ജുന് നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ദീപു കരുണാകരന്, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജന അപ്പുക്കുട്ടന് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
‘ഞാന്‍ കണ്ടതാ സാറേ’ ചിത്രത്തിന്റെ ട്രെയ്ലര്
