ഡ്രൈവിങ് ടെസ്റ്ററുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കാത്തതിനാൽ ആകെ ആശയക്കുഴപ്പമെന്ന് പരാതി. പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല. അതിനാൽ ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി. പുതിയ നിർദ്ദേശം വരാത്തതിനാൽ 30 ലൈസൻസ് പരീക്ഷ മാത്രം നടത്താനാണ് ആര്‍ടിഒമാരുടെ തീരുമാനം.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആകെ ആശയക്കുഴപ്പം
