പാലക്കാട് ചിറ്റൂർ റേഞ്ചിൽ കള്ളിന്റെ സാംപിളിൽ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും. നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒൻപതാം ഗ്രൂപ്പിലെ മൂന്ന് ഷാപ്പുകളിൽ വീണ്ടും ചുമ മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നടപടിക്ക് നിർദ്ദേശം നൽകി.
പാലക്കാട് വീണ്ടും കള്ളിൽ കഫ് സിറപ്പ്
